ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് 25 ലക്ഷം വിലയിട്ട് എൻ.ഐ.എ. ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവർക്ക് 20 ലക്ഷവും അധോലോക സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗർ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചു.
ഇന്ത്യയിലെ തീവ്രവാദ കുറ്റകൃത്യങ്ങളുടെ പേരിൽ എൻ.ഐ.എ തെരയുന്ന കുറ്റവാളിയാണ് ദാവൂദ്. പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്.
ജെയ്ഷെ മുഹമ്മദ്, അൽ ഖ്വായിദ, ലശ്കർ-ഇ-ത്വയിബ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളുടെ സഹായത്തോടെ ഇന്ത്യയിലെ രാഷ്ട്രീയക്കാരേയും വ്യവസായികളേയും ദാവൂദ് ലക്ഷ്യമിട്ടുവെന്നും എൻ.ഐ.എ. നേരത്തെ ദാവൂദുമായി ബന്ധപ്പെട്ട വിവിധ പ്രദേശങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, റിയൽ എസ്റ്റ് ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയെല്ലാം പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.