ഡൽഹിയിൽ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​ത 14 പേരെ ചെന്നൈ കോടതിയിൽ ഹാജരാക്കി

ചെ​ന്നൈ: രാ​ജ്യ​ത്ത്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​ട്ട​താ​യി ആ​രോ​പി​ച്ച്​ ഡ​ൽ​ഹി​യി​ൽ പി​ടി​യ ി​ലാ​യ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളാ​യ 14 പേ​രെ ചെ​ന്നൈ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​ങ്ക​ളാ​ഴ്​​ച ​ൈവ​കീ​ ട്ട്​ വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി​ച്ച പ്ര​തി​ക​ളെ പൂ​ന്ദ​മ​ല്ലി പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 23 വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

പു​തു​ച്ചേ​രി, രാ​മ​നാ​ഥ​പു​രം ജി​ല്ല​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണ്​ മി​ക്ക​വ​രും. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഇ​തേ​വ​രെ എ​ൻ.​െ​എ.​എ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ‘അ​ൻ​സാ​റു​ല്ല’ എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ച്​ ഇ​ന്ത്യ​യി​ൽ​ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും എ​ൻ.​െ​എ.​എ കേ​ന്ദ്ര​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

അ​തി​നി​ടെ ബം​ഗ​ളൂ​രു സ്വ​ദേ​ശി മു​ഹ​മ​ദ്​ ഗു​ർ​ഖാ​ൻ (28), കോ​യ​മ്പ​ത്തൂ​ർ ക​രി​മ്പു​ക​ട സ​ദ്ദാം ഹു​സൈ​ൻ (28), ഉ​ക്ക​ടം ജി.​എം ന​ഗ​ർ ഫൈ​സ​ൽ റ​ഹ്​​മാ​ൻ (29) എ​ന്നി​വ​രെ​യും കോ​യ​മ്പ​ത്തൂ​ർ സി​റ്റി പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ എ​ൻ.​െ​എ.​എ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Tags:    
News Summary - NIA arrested accused submitted before Chennai court -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.