ന്യൂഡൽഹി: ജമ്മു-കശ്മീരിൽ തീവ്രവാദികളെ കാറിൽകൊണ്ടുപോകവെ ഉന്നത പൊലീസ് ഉദ്യേ ാഗസ്ഥൻ പിടിയിലായ സംഭവം എൻ.ഐ.എ അന്വേഷിക്കും. കഴിഞ്ഞ ആഴ്ചയാണ് തെക്കൻ കശ്മീരിലെ ഹ ൈവേയിൽനിന്ന് ദേവിന്ദർസിങ് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ഹിസ്ബുൽ മുജാഹിദീെൻറ സ്വയം പ്രഖ്യാപിത ജില്ല കമാൻഡർ നവീദ് ബാബു, സംഘടനയിലേക്ക് പുതുതായി വന്ന അത്തീഫ്, അഭിഭാഷകൻ ഇർഫാൻ മിർ എന്നിവരുമുണ്ടായിരുന്നു. കാറിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ നിർദേശാനുസരണം കേസ് റീ രജിസ്റ്റർ ചെയ്ത് അന്വേഷണം ഏറ്റെടുത്തതായി എൻ.ഐ.എ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.