തീവണ്ടി പാളംതെറ്റലുകളിൽ അട്ടിമറിയില്ലെന്ന സൂചനയുമായി എൻ.ഐ.എ

ന്യൂഡൽഹി: രാജ്യത്ത് ഈയടുത്തായി നടന്ന തീവണ്ടി പാളംതെറ്റലുകളിൽ അട്ടിമറിയില്ലെന്ന സൂചനയുമായി എൻ.ഐ.എ. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നാലോളം തീവണ്ടി പാളംതെറ്റലുകളിലാണ് എൻ.ഐ.എ അന്വേഷണം പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണെന്നാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ ട്രെയിൻ പാളം തെറ്റലിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, അന്വേഷണം തുടരുകയാണെന്നും എൻ.ഐ.എ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനം മാസങ്ങളായി ട്രെയിൻ പാളംതെറ്റുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ഗ്യാസ് സിലിണ്ടർ, ഇരുമ്പ് വസ്തുകൾ, പൊട്ടിയ പാളങ്ങൾ എന്നിവ ഉപയോഗിച്ച് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. തുടർന്ന് ​ട്രെയിൻ അട്ടിമറികളിൽ അന്വേഷണം നടത്താൻ കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എൻ.ഐ.എയുടെ സഹായം അഭ്യർഥിച്ചിരുന്നു.

റെയിൽവേ വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഞങ്ങൾ സംസ്ഥാന സർക്കാറുകളുമായി നിരന്തരമായി ഇക്കാര്യത്തിൽ ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാറുകളും പൊലീസും എൻ.ഐ.എയും ഇതുമായി ബന്ധപ്പെട്ട് ​അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - NIA has not found any sabotage in recent train derailments: Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.