പുൽവാമ ഭീകരാക്രമണ കേസിൽ എൻ.െഎ.എ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ സ്വദേശിയായ ബിലാൽ അഹമ്മദ് കുച്ചേയാണ് പിടിയിലായത്. 2019ൽ നടന്ന സംഭവത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലെപ്പട്ടിരുന്നു. ആക്രമണത്തിൽ പെങ്കടുത്തവർക്ക് സഹായം നൽകിയത് ബിലാലാണെന്ന് എൻ.െഎ.എ അധികൃതർ പറഞ്ഞു. ഭീകരർ താമസിച്ചത്
ബിലാലിെൻറ വീട്ടിലാണെന്നും അവിടെവച്ചാണ് ഗൂഢാലോചന നടന്നതെന്നുമാണ് എൻ.െഎ.എ കണ്ടെത്തൽ. ജയ്ഷെ മുഹമ്മദ് ഭീകരരായിയുന്നു പുൽവാമ ആക്രമണത്തിന് പിന്നിൽ. ഇവർക്ക് മൊബൈൽ എത്തിച്ച് നൽകിയത് ബിലാലാണ്. ആക്രമണശേഷം ഭീകരരുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതും ബിലാലാണെന്നും എൻ.െഎ.എ പറയുന്നു. ഭീകരാക്രമണ കേസിൽ പിടിയിലാവുന്ന ഏഴാമനാണ് ബിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.