ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾക്കായി ഇൻറർനെറ്റ് ദുരുപയോഗം ചെയ്യുന്നത് ആഗോള സഹകരണത്തിലൂടെ ഫലപ്രദമായി കൈകാര്യം ചെയ്യാനാവുമെന്ന് ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധികൾ പെങ്കടുത്ത സെമിനാർ ചൂണ്ടിക്കാട്ടി. ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ)യുടെ ആഭിമുഖ്യത്തിൽ ഒാൺലൈനായി നടത്തിയ രണ്ടുദിവസത്തെ സെമിനാറിലാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇൗ നിർദേശമുയർന്നത്.
'ഭീകരപ്രവർത്തനങ്ങൾക്കായി ഇൻറർനെറ്റ് ദുരുപയോഗവും, തീവ്രവാദ അന്വേഷണങ്ങളിൽ ഡിജിറ്റൽ തെളിവുകൾക്കുള്ള പങ്കും' എന്ന വിഷയത്തിൽ നടന്ന സെമിനാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഉദ്ഘാടനം ചെയ്തു.
സോഷ്യൽ മീഡിയയുടെ ദുരുപയോഗം, ഡാർക് വെബും അജ്ഞാതരും, പുതിയ സാേങ്കതികവിദ്യകളും നിർമിത ബുദ്ധിയും (എ.െഎ) തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.