ന്യൂഡൽഹി: ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും 40 ഇടങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). തെലങ്കാനയിലെ 38 ഇടങ്ങളിലും ആന്ധ്രയിലെ രണ്ടിടങ്ങളിലുമാണ് റെയ്ഡ് നടന്നത്. തെലങ്കാനയിലെ നിസാമാബാദ്, ഹൈദരാബാദ്, ജഗിത്യാൽ, നിർമ്മൽ, ആദിലാബാദ്, കരിംനഗർ എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലും ആന്ധ്രപ്രദേശിലെ കുർണൂൽ, നെല്ലൂർ ജില്ലകളിലുമാണ് റെയ്ഡ് നടന്നത്.
റെയ്ഡിന് പിന്നാലെ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനായി എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരിൽ നിന്ന് ഫോണുകൾ, രേഖകൾ, 8,31,500 രൂപ എന്നിവ എൻ.ഡി.എ കണ്ടെടുത്തു. കസ്റ്റഡിയിലുള്ളവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരികയായിരുന്നുവെന്ന് എൻ.ഐ.എ അറിയിച്ചതായി ദി പ്രിന്‍റ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.