പോപുലർ ഫ്രണ്ടിനെതിരെ ആറ് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്

ന്യൂഡൽഹി: ഡൽഹിയടക്കം ആറ് സംസ്ഥാനങ്ങളിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എ റെയ്ഡ്. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു.

ഡൽഹിയെ കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും മറ്റുമായിരുന്നു റെയ്ഡ് നടത്തിയത്. വിവിധയിടങ്ങളിലായി പത്തോളം പേരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. 2006ലെ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് പിന്നീട് കുറ്റമുക്തനാക്കപ്പെട്ട മുംബൈ സ്വദേശി വാഹിദ് ശെയ്ഖിന്‍റെ വീട്ടിലും പരിശോധന നടന്നു.

തമിഴ്നാട്ടിൽ മധുര, ചെന്നൈ, ‍ദിണ്ടിഗൽ ജില്ലകളിലും രാജസ്ഥാനിലെ ടോങ്ക്, കോട്ട, ഗംഗാപുർ മേഖലകളിലുമായിരുന്നു പരിശോധന. 2022 സെപ്റ്റംബർ 28ന് പോപുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ നിരവധി തവണ കേന്ദ്ര അന്വേഷണ സംഘം രാജ്യവ്യാപക പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - NIA raids in six states against Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.