ന്യൂഡൽഹി: ഗുജറാത്തിൽ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിൽനിന്ന് 3000 കിലോയോളം മയക്കുമരുന്ന് കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കും. 21,000 േകാടി രൂപ വിലവരുന്ന 2988 കിലോ ഹെറോയ്ൻ ആണ് സെപ്റ്റംബറിൽ തുറമുഖത്തെത്തിയ കണ്ടെയ്നറുകളിൽനിന്ന് പിടികൂടിയത്. ഇതിൽ ഒരു കിലോക്ക് അഞ്ചുമുതൽ ഏഴുകോടി വരെ വില വരും.
അഫ്ഗാനിസ്താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ഐ ഓഫിസർമാർ രണ്ട് പെട്ടികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിെന്റ അംശം കണ്ടെത്തി. ആന്ധ്രയിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ട്രേഡിങ് കമ്പനിയാണ് ഇറക്കുമതിക്കാർ. പാതി സംസ്കരിച്ച വെണ്ണക്കല്ലുകൾ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്.
സംഭവത്തിൽ അഞ്ചുവിദേശികൾ ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ സ്വദേശികളായ ദമ്പതികൾ എം. സുധാകർ, ദുർഗ വൈശാലി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. തിങ്കളാഴ്ച ഇരുവരെയും സ്പെഷൽ കോടതി 10 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരുന്നു.
തീവ്രവാദ പ്രവർത്തങ്ങൾക്ക് പണം കണ്ടെത്തുന്നതിനാണ് മയക്കുമരുന്ന് വിൽപ്പനയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.