ന്യൂഡൽഹി: അജ്മീർ സ്ഫോടനക്കേസിൽ ഹിന്ദുത്വവാദി സ്വാമി അസീമാനന്ദയെ വിട്ടയച്ച ജയ്പുരിലെ പ്രത്യേകകോടതിവിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) തീരുമാനിച്ചു. കോടതിയുടെ നിഗമനങ്ങൾ ശക്തമാണെന്ന് വിലയിരുത്തിക്കൊണ്ടാണ്, വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എൻ.െഎ.എ ഡയറക്ടർ ജനറൽ ശരത്കുമാർ കഴിഞ്ഞദിവസം ഒപ്പുവെച്ചത്.
അസീമാനന്ദയുടെ കുറ്റസമ്മതമൊഴി ശക്തവും വിശ്വാസയോഗ്യവുമായ തെളിവാണെന്ന നിലപാടാണ് 2010ൽ എൻ.െഎ.എക്ക് ഉണ്ടായിരുന്നത്. ആർ.എസ്.എസ് പ്രചാരകരായിരുന്ന ദേവേന്ദ്ര ഗുപ്തയും ഭവേഷ് പേട്ടലും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മൂന്നാമത്തെ പ്രതി സുനിൽ ജോഷി വിചാരണക്കിടെ മരിച്ചു. മാർച്ച് എട്ടിനാണ് അസീമാനന്ദയെയും മറ്റ് ആറുപേരെയും ജയ്പുർ കോടതി വെറുതെവിട്ടത്. പ്രതികളായ സുരേഷ് നായർ, സന്ദീപ് ദാംഗെ, രാമചന്ദ്ര കൽസാംഗ്ര എന്നിവർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.