ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ഐ.എസ് കേസിലെ പ്രതി സുബ്ഹാനി ഹാജാ മൊയ്തീന് കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിലെ പാരിസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ അറിയാമായിരുന്നെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി.തൊടുപുഴയില്‍ താമസമാക്കിയ തമിഴ് ദമ്പതികളുടെ മകനായ സുബ്ഹാനിയെ തിരുനെല്‍വേലിയില്‍ വെച്ചാണ് പിടികൂടിയത്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇന്ത്യ വിട്ട പ്രതി തുര്‍ക്കിയിലെ ഇസ്തംബൂളിലത്തെുകയും അവിടെനിന്ന് പാക്, അഫ്ഗാന്‍ സ്വദേശികളുടെ കൂടെ ഇറാഖിലെ ഐ.എസ് കേന്ദ്രത്തില്‍ എത്തിച്ചേരുകയുമായിരുന്നു.
ഇവിടെ വെച്ചാണ് പാരിസ് ബോംബ് കേസിലെ പ്രതികളായ അബ്ദുല്‍ ഹമീദ് അബാഒൗദിനെയും സലാഹ് അബ്ദുസ്സലാമിനെയും പരിചയപ്പെട്ടതെന്നാണ് വ്യക്തമായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. അബാഒൗദ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അബ്ദുസ്സലാം ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലാണ്. ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി എന്‍.ഐ.എ ബന്ധപ്പെട്ടിട്ടുണ്ട്.
വൈകാതെതന്നെ സുബ്ഹാനിയെ പാരിസ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.