ലക്നോ: ഒമിക്രോൺ ഭീതിയെ തുടർന്ന് ഉത്തർപ്രദേശിൽ നാളെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ. യു.പിയിൽ ഒമിക്രോൺ ഭീഷണിയെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവക്ക് 200ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
രണ്ടുമാസത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് അലഹബാദ് ഹൈകോടതി നിർദേശിച്ചതിന് പിറ്റേന്നാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
ഉത്തർപ്രദേശിൽ ഇതുവരെ രണ്ട് ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ നേരത്തേ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.