മുംബൈ: അവധി ദിവസങ്ങളില്‍ യുവതികളായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരെ രാത്രി ഷിഫ്റ്റുകളില്‍ തനിച്ച് ജോലിയെടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിക്കുന്നതായി പരാതി. ഇന്‍ഫോസിസിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ കോഴിക്കോട് സ്വദേശി രസില രാജു ഞായറാഴ്ച ജോലിക്കിടെ കൊല്ലപ്പെട്ട സംഭവത്തോടെയാണ് സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരുടെ പരാതി.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമാണ് പരാതികളുയരുന്നത്. അവധി ദിവസങ്ങളിലും മറ്റും രാത്രി ഷിഫ്റ്റില്‍ തനിച്ച് ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ കരാര്‍ ലംഘനത്തിന് നോട്ടീസ് ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഏതു ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയാറാണെന്ന് ജോലിയില്‍ കയറുമ്പോഴുള്ള കരാറാണ് കമ്പനി അധികൃതരുടെ ആയുധം. ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 വരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് രസില കൊല്ലപ്പെട്ടത്.
പുണെയിലെ സോഫ്റ്റ്വെയര്‍ കമ്പനികളോട് അവരേര്‍പ്പെടുത്തിയ സുരക്ഷസംവിധാനങ്ങള്‍ വിശദമാക്കാന്‍ പുണെ പൊലീസ് ആവശ്യപ്പെട്ടു. രസിലയുടെ ബന്ധുക്കള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ച ഇന്‍ഫോസിസ്, യോഗ്യതയുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവിന് ജോലി നല്‍കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.