ഓക്​സിജൻ ക്ഷാമം: ഗോവ ​െമഡിക്കൽ​ കോളജിൽ വ്യാഴാഴ്ച മണിക്കൂറുകൾക്കിടെ മരിച്ചത്​ 15 പേർ

പനജി: ഓക്​സിജൻ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ട്​ മണിക്കുറുകൾക്കിടെ ഗോവ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഇതേ പ്രതിസന്ധിക്കിരയായി മരിച്ചുവീണത്​ 15 പേർ. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ്​ ഓക്​സിജൻ വിതരണ അളവ്​ കുറഞ്ഞ്​ വൻദുരന്തം. ഇതോടെ സംസ്​ഥാനത്തെ ഏറ്റവും വലിയ കോവിഡ്​ ആശുപത്രിയിൽ നാലു ദിവസത്തിന​ിടെ ഓക്​സിജൻ ക്ഷാമ​ത്തെ തുടർന്ന്​ മരണം 74 ആയി.

വ്യാഴാഴ്​ച അർധരാത്രിക്കു ശേഷം ഓക്​സിജൻ അളവ്​ കുറയുന്നത്​ ശ്രദ്ധയിൽ പെട്ട്​ ആശുപത്രിയിലെ ഡോക്​ടർമാരും രോഗികളുടെ ബന്ധുക്കളും അധികൃതരെ നിരന്തരം ബന്ധപ്പെ​ട്ടെങ്കിലും നടപടി വൈകുക​യായിരുന്നു. ഇതാണ്​ കൂട്ട മരണത്തിനിടയാക്കിയത്​.

ബുധനാഴ്ച ബോംബെ ഹൈക്കോടതി ആശുപത്രികളിൽ ഓക്​സിജൻ ക്ഷാമമില്ലെന്ന്​ ഉറപ്പുവരുത്താൻ ഗോവ സർക്കാറിനോട്​ നിർദേശം നൽകിയിരുന്നു. ചൊവ്വാഴ്​ച ഇതേ ആശുപത്രിയിൽ 26 കോവിഡ്​ രോഗികൾ മരണത്തിന്​ കീഴടങ്ങിയതിന്​ പിന്നാലെയായിരുന്നു നിർദേശം. ബുധനാഴ്ചയും 20 പേർ മരിച്ചു. മരണം തുടർക്കഥയാകുന്നത്​ ഗോവ ​െമഡിക്കൽ കോളജിനെ ഭീതിയുടെ മുനമ്പായി മാറ്റിയിട്ടുണ്ട്​.

ആശുപത്രിയിൽ രണ്ടാഴ്ചയായി ഇതേ പ്രതിസന്ധി തുടരുന്നതായി ഡോക്​ടർമാർ പറയുന്നു. ചൊവ്വാഴ്ച വെന്‍റിലേറ്റർ സഹായത്തോടെ കിടന്ന ആകെ 18 രോഗികളുടെയും ഓക്​സിജൻ അളവ്​ പെ​ട്ടെന്ന്​ താഴുകയായിരുന്നു. ആശുപത്രി ഓക്​സിജൻ വിഭാഗത്തിലേക്ക്​ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

ഗോവയിൽ ഓക്​സിജൻ ക്ഷാമമി​െല്ലന്നാണ്​ മുഖ്യമന്ത്രി പ്രമോദ്​ സാവന്തിന്‍റെ വിശദീകരണം.

രാജ്യത്ത്​ ഏറ്റവും ഉയർന്ന ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള സംസ്​ഥാനമാണ്​ ഗോവ- 48.1 ശതമാനം. അതായത്​ ഓരോ ​രണ്ട്​ പരിശോധനകളിലും ഒന്ന്​ പോസിറ്റീവാണ്​. 

Tags:    
News Summary - Nightmare runs on in Goa hospital: 15 more die as oxygen dips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.