ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗ-കൊലപാതക കേസിൽ വധശിക്ഷക്കു വി ധിക്കപ്പെട്ട നാലു കുറ്റവാളികളെയും മാർച്ച് മൂന്നിന് രാവിലെ ആറിന് ത ൂക്കിലേറ്റും. ഇതുസംബന്ധിച്ച് ഡൽഹി അഡീഷനൽ സെഷൻസ് കോടതി മരണ വാറൻറ് പുറപ്പെടുവിച്ചു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ്കുമാർ ശർമ(26), അക്ഷയ് കുമാർ (31) എന്നി വർക്കെതിെരയാണ് ജഡ്ജി ധർമേന്ദർ റാണ മരണവാറൻറ് പുറപ്പെടുവിച്ചത്.
ഇതു മൂന്നാംതവണയാണ് വാറൻറ് നൽകുന്നത്. ജനുവരി 22ന് തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ആദ്യത്തേതും ഇതു നീട്ടിവെച്ചതോടെ ഫെബ്രുവരി ഒന്നിന് നടപ്പാക്കണമെന്ന് വീണ്ടും വാറൻറ് ഇറങ്ങി. എന്നാൽ, നിയമത്തിെൻറ എല്ലാ സാധ്യതകളും ഉപയോഗിക്കാൻ കുറ്റവാളികൾക്ക് അവസരം ലഭിക്കണം എന്നു ചൂണ്ടിക്കാട്ടി ‘അടുത്ത ഉത്തരവ് വരുന്നതുവരെ’ ശിക്ഷ തടഞ്ഞ് ജനുവരി 31ന് വിചാരണ കോടതി ഉത്തരവിട്ടു. ശിക്ഷിക്കപ്പെട്ടവരെ തൂക്കിലേറ്റാൻ പുതിയ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്, നിർഭയയുടെ മാതാപിതാക്കളും ഡൽഹി സർക്കാറും നൽകിയ ഹരജിയിലാണ് വാറൻറ്.
‘നിർഭയ’ എന്ന് രാജ്യം വിളിച്ച, 23കാരി വിദ്യാർഥി 2012 ഡിസംബർ 16നാണ് ഓടുന്ന ബസിൽ ക്രൂര ബലാത്സംഗത്തിനും മർദനത്തിനും ഇരയാക്കപ്പെട്ടത്. പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. ആറു പേരാണ് കേസിൽ പിടിയിലായത്. വിചാരണകാലയളവിൽ മുഖ്യപ്രതി രാംസിങ് മരിച്ചു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയെ ‘സന്മാർഗ കേന്ദ്ര’ത്തിൽ പ്രവേശിപ്പിക്കാൻ വിധിയായി.
ഇത്തവണയെങ്കിലും വിധി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു –നിർഭയയുടെ മാതാവ്
ന്യൂഡൽഹി: തെൻറ മകളുടെ ഘാതകരെ ഇത്തവണയെങ്കിലും തൂക്കിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി നിർഭയയുടെ മാതാവ്. നിർഭയ ബലാത്സംഗ-കൊലപാതക കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട നാലുപേരെയും മാർച്ച് മൂന്നിന് തൂക്കിലേറ്റണമെന്ന മരണവാറൻറ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ്, മാതാവിെൻറ പ്രതികരണം.
‘‘ഒടുവിൽ ഈ ഉത്തരവ് നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’’-ഡൽഹി കോടതി ഉത്തരവിനു പിന്നാലെ മാതാവ് പറഞ്ഞു. നേരത്തേ രണ്ടു തവണ മരണവാറൻറ് പുറപ്പെടുവിച്ചിരുെന്നങ്കിലും പ്രതികളുടെ ഹരജികളിൽ ശിക്ഷ നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.