നിർഭയ കേസ്: പ്രായപൂർത്തിയായിരുന്നില്ലെന്ന പ്രതിയുടെ ഹരജി തള്ളി

ന്യൂഡൽഹി: നിർഭയ കേസിൽ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന പ്രതി പവൻ കുമാർ ഗുപ്തയുടെ ഹരജി സുപ്രീ ംകോടതി തള്ളി. ജസ്റ്റിസ് ആർ. ഭാനുമതി, അശോക് ഭൂഷൺ, എ.എസ്. ഭൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.

നീതിപൂർവം വിചാരണ നടന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസ്സായിരുന്നു. പ്രായത്തിന ്‍റെ കാര്യത്തിൽ വിചാരണ കോടതി തിടുക്കത്തിൽ വിധി കൽപിച്ചുവെന്നും ജനന രേഖ ഡൽഹി പൊലീസ് മറച്ചുവെച്ചുവെന്നും പ്രതി ഭാഗം വാദിച്ചു. പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി സിങ് സ്കൂൾ രേഖകളടക്കം ഹാജരാക്കിയിരുന്നു. എന്നാൽ ഇതേ രേഖകൾ നേരത്തെ തന്നെ കോടതി തള്ളിയതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റാൻ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പവൻ ഗുപ്ത പുതിയ വാദം ഉന്നയിച്ച് ഹരജി നൽകിയത്. വിചാരണ​ കോടതിയും ഹൈകോടതിയും ഹരജി തള്ളിയതോടെയാണ് പവൻ ഗുപ്​ത സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒരു പ്ര​തി​യെ നേരത്തെ സ​ന്മാ​ർ​ഗ പാ​ഠ​ശാ​ല​യി​ൽ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞ ​േശ​ഷം വി​ട്ട​യ​ച്ചിരുന്നു.

കേസിലെ നാല്​ പ്രതികളുടെയും വധശിക്ഷ 22ന്​ നടപ്പാക്കാനാണ്​ ആദ്യം നിശ്​ചയിച്ചിരുന്നത്​. എന്നാൽ, മുകേഷ്​ സിങ്​ ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന്​ ഇത്​ നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്​ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡി​സം​ബ​റി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ഓ​ടു​ന്ന ബ​സി​ൽ ആ​റം​ഗ സം​ഘം ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
ശേ​ഷം ബ​സി​ന്​ പു​റ​ത്തേ​ക്കെ​റി​ഞ്ഞു. അ​തി​ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ യു​വ​തി 12 ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ രാം ​സി​ങ്​ വി​ചാ​ര​ണ​ക്കി​ടെ തി​ഹാ​ർ ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ചു. പവൻ ഗുപ്​തക്കും (25) മുകേഷ് സിങ്ങിനും (32) പുറമെ, വിനയ്​ ശർമ (26), അക്ഷയ്​ കുമാർ സിങ്​ (31) എന്നിവരാണ്​ കേസിലെ മറ്റു പ്രതികൾ.

Tags:    
News Summary - Nirbhaya case convict’s plea for juvenility claim-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.