നിർഭയ കേസ്​: ദയാഹരജി സുപ്രീംകോടതി 14ന്​ പരിഗണിക്കും

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളായ വിനയ്​ ശർമയും മുകേഷ്​ കുമാറും സമർപ്പിച്ച ദയാ ഹരജികൾ സുപ്രീംകോടതിയുടെ അഞ്ച ംഗ ​െബഞ്ച്​ ഇൗ മാസം 14 ന്​ പരിഗണിക്കും. ജസ്​റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്​. നരിമാൻ, ആർ. ഭാനുമതി, അശോക്​ ഭൂഷൺ എന്നിവരടങ്ങുന്ന ​െബഞ്ചാണ്​ ഹരജി പരിഗണിക്കുന്നത്​. നിർഭയ കേസിലെ നാല്​ പ്രതികൾക്ക്​ ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ്​ ദയാ ഹരജി സമർപ്പിച്ചത്.

നേര​േത്ത രാഷ്​ട്രപതിയടക്കം വധശിക്ഷ ശരി​െവച്ചിരുന്നു. ഇൗ സാഹചര്യത്തിൽ വധശിക്ഷയിൽനിന്ന്​ ഒഴിവാകാനുള്ള അവസാന വഴിയാണ്​ ദയാഹരജി. കൂട്ടുപ്രതികളായ അക്ഷയ്​കുമാർ സിങ്​, പവൻ ഗുപ്​ത എന്നിവർ ദയാഹരജി സമർപ്പിച്ചിട്ടില്ല.

പ്രതികളെ ഈ മാസം 22ന്​ രാവിലെ ഏഴിന്​ തൂക്കിലേറ്റാനാണ്​ മരണവാറണ്ട്​. വിചാരണകോടതി വിധിച്ച വധശിക്ഷ പിന്നീട്​ ഡൽഹി ഹൈകോടതിയും 2017ൽ സുപ്രീംകോടതിയും ശരി​െവച്ചിരുന്നു.

Tags:    
News Summary - nirbhaya case; SC will consider mercy petition on january 14 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.