ന്യൂഡൽഹി: മകളെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കി കൊലചെയ്ത കേസിലെ നാല് പ്രതികളുടേയും വധശിക്ഷ വൈകുന്നതിൽ നിർ ഭയയുടെ അമ്മ ബുധനാഴ്ച ഡൽഹിയിലെ വിചാരണ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല ് കുറ്റവാളികളിൽ ഒരാളായ പവൻ ഗുപ്തക്ക് അവസാന ശ്വാസം വരെ നിയമസഹായത്തിന് അർഹതയുണ്ടെന്ന വിചാരണ കോടതിയുടെ നിരീക്ഷണത്തിനു പിന്നാലെയായിരുന്നു പ്രതിഷേധം.
തൻെറ മുൻ അഭിഭാഷകനെ ഒഴിവാക്കിയെന്നും പുതിയ മറ്റൊരു അഭിഭാഷകനുമായി ബന്ധപ്പെടാൻ സമയം ആവശ്യമാണെന്നും പവൻ ഗുപ്ത കോടതിയോട് ആവശ്യപ്പെട്ടു. പവൻ ഗുപ്തയുടെ ഭാഗത്തുനിന്നുള്ള കാലതാമസത്തിൽ അഡീഷണൽ സെഷൻ ജഡ്ജി ധർമേന്ദർ റാണ അതൃപ്തി രേഖപ്പെടുത്തി. എം പാനൽ അഭിഭാഷകരുടെ പട്ടിക ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) പവൻെറ പിതാവിന് കൈമാറി. പട്ടികയിൽ നിന്ന് ഏതെങ്കിലുംഒരു അഭിഭാഷകനെ തെരഞ്ഞെടുക്കാമെന്നും അറിയിച്ചു.
വധശിക്ഷയ്ക്ക് പുതിയ തീയതി വെക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി അധികൃതർക്ക് അനുമതി നൽകിയതിനെത്തുടർന്ന് നിർഭയയുടെ മാതാപിതാക്കളും ഡൽഹി സർക്കാറും ചൊവ്വാഴ്ച കോടതിയെ സമീപിച്ചിരുന്നു.
ജനുവരി 22ന് വധശിക്ഷ നടത്താനായിരുന്ന ആദ്യ ഉത്തരവ്. എന്നാൽ പിന്നീട് ജനുവരി 17ന് കോടതി ചേരുകയും വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിയിലേക്ക് മാറ്റിവെക്കുകയും ചെയ്തു. എന്നാൽ, ജനുവരി 31ന് വധശിക്ഷ താത്ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.