ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ഇന്ന് തന്നെ ജി.എസ്.ടി നഷ്ടപരിഹാരം നൽകും -നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ഇന്ന് തന്നെ ജി.എസ്.ടി നഷ്ടപരിഹാരം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നഷ്ടപരിഹാരമായി നൽകാനുള്ള 16,982 കോടിയും ഇന്ന് തന്നെ നൽകും. ഇതിനുള്ള നഷ്ടപരിഹാര ഫണ്ട് നിലവിൽ കൈവശമില്ല. എങ്കിലും സർക്കാർ സ്വന്തം ചെലവിൽ നഷ്ടപരിഹാരം നൽകുമെന്നും സീതാരാമൻ പറഞ്ഞു.

പെൻസിലിന് മൂർച്ച കൂട്ടുന്ന ഉപകരണങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തിൽ 12 ശതമാനമാക്കി കുറച്ചുവെന്ന് ധനമന്ത്രി അറിയിച്ചു. ട്രാക്കിങ് ഡിവൈസുകൾക്കുള്ള ജി.എസ്.ടിയും കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ജി.എസ്.ടി നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടെന്ന് പല സംസ്ഥാനങ്ങളും യോഗത്തിൽ ആരോപണമുയർത്തി. തമിഴ്നാട് ധനമന്ത്രി ​നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്രസർക്കാറിനെതിരെ വിമർശനം ഉന്നയിച്ചു. അതേസമയം, കൗൺസിൽ യോഗം നഷ്ടപരിഹാരം നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

Tags:    
News Summary - Nirmala Sitharaman Says All GST Compensation Dues Will Be Cleared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.