ന്യൂഡൽഹി: ബി.ജെ.പിയുടെ സഖ്യകക്ഷിയായ ടി.ഡി.പി സർക്കാറിനെ വിട്ടുപോയതിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മറ്റൊരു സഖ്യകക്ഷി നേതാവായ നിതീഷ് കുമാറും. വർഗീയതയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കുന്നവരുമായി ഒരുമിച്ച് പ്രവർത്തിക്കാനാവില്ലെന്ന് ബിഹാർ മുഖ്യമന്ത്രി പ്രസ്താവിച്ചു.
‘അഴിമതിയോടോ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമായോ താൻ ഒത്തുതീർപ്പിനില്ല എന്ന് ദയവായി ഒാർക്കണം’ എന്നും കഴിഞ്ഞദിവസങ്ങളിൽ വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രിമാരായ ഗിരിരാജൻ സിങ്ങിനെയും അശ്വനി ചൗബേയ്യെയും ലക്ഷ്യമാക്കി നിതീഷ് പറഞ്ഞു. സമൂഹത്തിെൻറ െഎക്യത്തിലും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലുമാണ് തങ്ങൾ ഉറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി വിജയിച്ച അരാരിയ ഉപതെരഞ്ഞെടുപ്പിന് ശേഷം ഗിരിരാജൻ സിങ് ആ ജില്ല ഭീകരതയുടെ കേന്ദ്രമാവുമെന്ന് പറഞ്ഞിരുന്നു. വർഗീയസംഘർഷം ഉണ്ടാക്കിയതിന് ചൗബേയ്യുടെ മകനെതിരെ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.