മുംബൈ: പ്രിയങ്ക ഗാന്ധി എം.പിയെ തന്റെ ഏറ്റവും പുതിയ സിനിമയായ എമർജൻസി കാണാൻ ക്ഷണിച്ച് നടി കങ്കണ റണാവുത്ത്. കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് സിനിമയുടെ പ്രതിപാദ്യം. 1975നും 1977നുമിടയിൽ 21മാസമാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സിനിമയിൽ ഇന്ദിരയായാണ് കങ്കണ വേഷമിടുന്നത്. ജനുവരി 17നാണ് 'എമർജൻസി'യുടെ റിലീസ്.
''പാർലമെന്റിൽ വെച്ച് പ്രിയങ്കയെ കണ്ടപ്പോഴാണ് എമർജി കാണാൻ ക്ഷണിച്ചത്. പ്രിയങ്ക വളരെ അനുകമ്പയുള്ള വ്യക്തിയാണ്. സിനിമ കാണാം എന്നാണ് അവർ പറഞ്ഞത്. അവർ സിനിമ കാണുമോയെന്ന് നോക്കാം. ഒരു വ്യക്തിയുടെയും ഒരു എപ്പിസോഡിന്റെയും വളരെ വിവേകത്തോടെയും വികാരത്തോടെയും സമീപിച്ച ചിത്രീകരണമാണിതെന്നാണ് കരുതുന്നത്. ഇന്ദിരാഗാന്ധിയെ അവരുടെ അന്തസ്സിന് കോട്ടം തട്ടാത്തവിധത്തിൽ സ്വീകരിക്കാൻ ഞാൻ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. ഒരുപാട് ഗവേഷണങ്ങൾ നടത്തിയാണ് ഞാനീ കഥാപാത്രം ചെയ്തത്. ഭർത്താവുമായുള്ള ബന്ധം, സുഹൃത്തുക്കളുമായുള്ള വിവാദ ബന്ധങ്ങൾ തുടങ്ങി ഇന്ദിരയുടെ സ്വകാര്യജീവിതത്തെ കുറിച്ച് ഒരുപാട് രേഖകളുണ്ട്.''-കങ്കണ കുറിച്ചു.
ഓരോ വ്യക്തിക്കും ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ സ്വയം ചിന്തിച്ചു. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ച്. അവർ എപ്പോഴും ചുറ്റുമുള്ള പുരുഷന്മാരുമായുള്ള സമവാക്യത്തിലേക്ക് ചുരുങ്ങുന്നു. തീർച്ചയായും ഒരുതരം സെൻസേഷനൽ ഏറ്റുമുട്ടലുകൾ. വാസ്തവത്തിൽ, മിക്ക വിവാദവും അതിനെക്കുറിച്ചായിരുന്നു. എന്നാൽ സിനിമയിൽ ഞാൻ ഇന്ദിരഗാന്ധിയെ വളരെ മാന്യതയോടെയും സെൻസിബിലിറ്റിയോടെയും കൂടിയാണ് അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ എല്ലാവരും ഈ സിനിമ കാണണം എന്നാണ് ആഗ്രഹം.താൻ ആരാധിച്ച നേതാക്കളുടെ കൂട്ടത്തിൽ ഇന്ദിരയുമുണ്ടെന്നും കങ്കണ പറഞ്ഞു.
അടിയന്തരാവസ്ഥക്കിടയിൽ സംഭവിച്ച കാര്യങ്ങൾക്കിടയിലും, ഏറെ ആരാധിക്കപ്പെട്ടതും സ്നേഹിക്കപ്പെട്ടതുമായ നേതാവായിരുന്നു ഇന്ദിരയെന്നും കങ്കണ കൂട്ടിച്ചേർത്തു.
മൂന്നുതവണ തവണ പ്രധാനമന്ത്രിയാവുക എന്നു പറഞ്ഞാൽ വെറുമൊരു തമാശയല്ല, അത്രയേറെ ആഘോഷിക്കപ്പെട്ട വ്യക്തിയായിരുന്നു ഇന്ദിര-കങ്കണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.