ന്യൂഡൽഹി: ലോക്ഡൗണിൽ കഷ്ടപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നീതി ആഗോയ് മേധാവിയുടെ പ്രതികരണം.
‘‘കോവിഡ് വ്യാപനം ചെറുക്കാൻ ലോക്ഡൗൺ മൂലം സാധിച്ചു. എന്നാൽ, അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തത് വളരെ മോശമായാണ്’’-അദ്ദേഹം തുടർന്നു. തൊഴിലാളികളെ നന്നായി പരിപാലിക്കേണ്ടത് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളുടെ ചുമതലയായിരുന്നു. ഇന്ത്യയെ പോലൊരു രാജ്യത്ത് കേന്ദ്രസർക്കാറിന് പരിമിതമായ പങ്കാണുള്ളത്. എന്നാൽ സംസ്ഥാന, പ്രാദേശിക, ജില്ലാ തലങ്ങളിൽ ഓരോ തൊഴിലാളിയെയും പരിപാലിക്കാൻ കുറെ കൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നു -അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു.
മാർച്ച് അവസാനത്തോടെ കേന്ദ്ര സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഫാക്ടറികളിലും നിർമാണ മേഖലകളിലും ഇഷ്ടിച്ചൂളകളിലും പണിയെടുക്കുന്ന കോടിക്കണക്കിന് തൊഴിലാളികളാണ് ഭക്ഷണവും കിടപ്പാടവും പണവുമില്ലാെത കഷ്ടപ്പെട്ടത്. ഈ മാസാദ്യം മുതൽ അവരിൽ കുറേപേർ കാൽനടയായും മറ്റും സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാൻ ശ്രമമമാരംഭിച്ചു. കുട്ടികളും ഗർഭിണികളുമടക്കം അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വീടണയും മുേമ്പ അവരിൽ പലരും മരിച്ചുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.