പൊതുവേദിയിൽ കേന്ദ്രമന്ത്രി ഗഡ്​കരി കുഴഞ്ഞുവീണു

മും​ബൈ: അ​ഹ​മ​ദ്​​ന​ഗ​റി​ലെ രാ​ഹു​രി​യി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന ച​ട​ങ്ങി​നി​ടെ കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി കു​ഴ​ഞ്ഞു​വീ​ണു. ച​ട​ങ്ങി​ൽ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ എ​ഴു​ന്നേ​റ്റു​ന ി​ന്ന ഗ​ഡ്​​ക​രി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നി​ല​ത്ത്​ വീ​ഴും​മു​മ്പെ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​ഹാ​രാ​ഷ്​​ട്ര ഗ​വ​ർ​ണ​ർ സി.​എ​ച്ച്. വി​ദ്യാ​സാ​ഗ​ർ റാ​വു​വും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രും ഗ​ഡ്​​ക​രി​യെ പി​ടി​ച്ച്​ ക​സേ​ര​യി​ൽ ഇ​രു​ത്തി.

ഡോ​ക്​​ട​ർ​മാ​രെ​ത്തി പ​രി​ശോ​ധി​ച്ചു. ര​ക്​​ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്​ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ചെ​റി​യ ആ​രോ​ഗ്യ പ്ര​ശ്​​ന​മു​ണ്ടാ​യ​താ​യും ഇ​പ്പോ​ൾ സു​ഖ​മാ​യെ​ന്നും പി​ന്നീ​ട്​ ഗ​ഡ്​​ക​രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ബി​രു​ദ​ദാ​ന ച​ട​ങ്ങി​നു​​ശേ​ഷം മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം പു​റ​പ്പെ​ടു​ക​യും ചെ​യ്​​തു.

Tags:    
News Summary - Nitin Gadkari Faints On Stage During Event In Maharashtra- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.