തെരഞ്ഞെടുപ്പിന് ശേഷം വിരമിക്കുമെന്ന് നിതീഷ്, അദ്ദേഹം മനസിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് പാർടി

പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷം വിരമിക്കുമെന്ന നിതീഷ് കുമാറിന്‍റെ പ്രഖ്യാപനം തള്ളി ജെ.ഡി.യു. അദ്ദേഹത്തിന്‍റെ മനസിൽ വിരമിക്കൽ ഇല്ലെന്ന് പാർട്ടി ഉറപ്പിച്ചു പറയുന്നു. ത​െൻറ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പായിരിക്കും 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന്​ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ജെ.ഡി.യു സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ്​ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്​ അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്​. 'പ്രചാരണത്തി​െൻറ അവസാന ദിവസമാണിന്ന്​. ഇത്​ എ​െൻറ അവസാനത്തെ തെരഞ്ഞെടുപ്പാണ്. നല്ലതെല്ലാം നല്ലതായേ അവസാനിക്കൂ' എന്നായിരുന്നു നിതീഷ് പറഞ്ഞത്.

"മുഴുവൻ പ്രസ്താവനയും കേൾക്കാതെയും സന്ദർഭം മനസിലാക്കാതെയും അനുമാനങ്ങൾ വരയ്ക്കുന്നതിൽ പ്രതിപക്ഷം സന്തോഷം കണ്ടെത്തുകയാണെങ്കിൽ ഞങ്ങൾക്ക് അതിൽ ഒന്നും ചെയ്യാനില്ല മൂന്നാമത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പിനുള്ള പ്രചരണം അവസാനിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം തന്‍റെ അവസാന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു എന്നതാണ് വസ്തുത. അദ്ദേഹം അത് മാത്രമാണ് പരാമർശിച്ചത് "-ജെ.ഡി.യു നേതാക്കൾ പറഞ്ഞു.

അതേസമയം "ആസന്നമായ തോൽവിയുടെ" ലക്ഷണമാണെന്നാണ് നിതീഷിന്‍റെ പ്രഖ്യാപനത്തെ പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തിയത്.

Tags:    
News Summary - Nitish does not have retirement on his mind, asserts his party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.