പട്ന: ജെ.ഡി.യു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്. ബിഹാറിലെ മധുഭാനിയിൽ പ്രചാരണം നടത്തുേമ്പാഴാണ് മുഖ്യമന്ത്രിക്ക് നേരെ ഉള്ളിയേറുണ്ടായത്. പിന്നീട് സുരക്ഷാ സൈനികരെത്തിയാണ് നിതീഷ് കുമാറിന് പ്രസംഗം തുടരാനുള്ള സാഹചര്യമൊരുക്കിയത്.
ജെ.ഡി.യു സർക്കാർ നൽകിയ തൊഴിലവസരങ്ങളെ കുറിച്ച് നിതീഷ് സംസാരിക്കുേമ്പാഴാണ് സംഭവമുണ്ടായത്. ഇതിന് പിന്നാലെ വീണ്ടും എറിഞ്ഞോളു എന്ന് നിതീഷ് കുമാർ പറഞ്ഞു. സുരക്ഷാ സൈനികർ ഉള്ളിയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തുവെങ്കിലും അയാൾക്ക് ഒരു ശ്രദ്ധയും നൽകരുതെന്നും വിട്ടയക്കണമെന്നും നിതീഷ് നിർദേശിച്ചു.
പ്രസംഗം പുനഃരാരംഭിച്ച നിതീഷ് തേജസ്വി യാദവിനേയും ലാലുവിനേയും റാബ്റി ദേവിയേയയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 10 ലക്ഷം തൊഴിലുകൾ നൽകുമെന്നാണ് തേജസ്വി പറയുന്നത്. കഴിഞ്ഞ 15 വർഷത്തെ ആർ.ജെ.ഡി ഭരണത്തിൽ ലാലു 95,000 തൊഴിലുകൾ മാത്രമാണ് നൽകിയത്. എന്നാൽ, ഞങ്ങളുടെ ഭരണകാലത്ത് ആറ് ലക്ഷം തൊഴിലുകൾ നൽകിയെന്ന് നിതീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.