പട്ന: സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായി ഒെരാറ്റ മുസ്ലിം എം.എൽ.എ പോലുമില്ലാതെ ബിഹാർ നിയമസഭയിലെ ഭരണസഖ്യം. എൻ.ഡി.എയിലെ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ, വികാശീൽ ഇൻസാൻ പാർട്ടി എന്നിവയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് ഒരൊറ്റ എം.എൽ.എ പോലുമില്ല. സംസ്ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനം വരും മുസ്ലിംകൾ. ഇവരോടുള്ള എൻ.ഡി.എയുടെ അവഗണനയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഈ നാല് പാർട്ടികളിൽ ജെ.ഡി.യു മാത്രമാണ് 11 മുസ്ലിം സ്ഥാനാർഥികളെ നിർത്തിയത്. എന്നാൽ, ഇവരെല്ലാം തോറ്റു. സോഷ്യലിസ്റ്റ് മതേതര വാദിയായി നിലകൊള്ളുന്ന നിതീഷ് കുമാർ ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ ഒരു മുസ്ലിം അംഗം പോലും ഇല്ലാെതയാകും മന്ത്രിസഭ രൂപീകരിക്കുക.
ലോക് ജനശക്തി പാർട്ടി ഒഴികെ എൻ.ഡി.എയിലില്ലാത്ത മറ്റു കക്ഷികൾക്കെല്ലാം മുസ്ലിം സ്ഥാനാർഥികളെ വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ആർ.ജെ.ഡിയിൽ 75 എം.എൽ.എമാരിൽ എട്ടുപേർ മുസ്ലിംകളാണ്. കോൺഗ്രസിന് 19ൽ നാല്, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിൽ അഞ്ച്, ഇടതുപാർട്ടികളിൽ 16ൽ ഒരാൾ എന്നിങ്ങനെ മുസ്ലിം എം.എൽ.എമാരുണ്ട്. ബഹുജൻ സമാജ് പാർട്ടിയുടെ ഏക എം.എൽ.എയും മുസ്ലിംമാണ്.
സോഷ്യലിസ്റ്റ് പാരമ്പര്യത്തിൽ ഉദയം ചെയ്ത ജെ.ഡി.യുവിൽ മുസ്ലിം എം.എൽ.എമാരില്ലാത്തത് വൻ തിരിച്ചടി തന്നെയാണെന്ന് 40 വർഷത്തിലേറെയായി ലാലു പ്രസാദിനും നിതീഷിനുമൊപ്പം പ്രവർത്തിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. 'ജെ.ഡി.യുവിനെ ബി.ജെ.പി കീഴടക്കുകയാണ്. സീമാഞ്ചൽ, മിഥില മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ ഇതിെൻറ ഉദാഹരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം എന്ന് ആക്രോശിക്കുേമ്പാഴും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370ൽ ഭേദഗതി വരുത്തിയതിനെ കുറിച്ച് സംസാരിക്കുേമ്പാഴും നിതീഷ് കാഴ്ചക്കാരനായി മാറുകയായിരുന്നു.
ജനരോഷവും ഭരണവിരുദ്ധതയും നേരിടുന്ന നിതീഷ് സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും വർഗീയ ധ്രുവീകരണ പ്രസംഗങ്ങളിൽനിന്ന് ലാഭം കണ്ടെത്തി. ബി.ജെ.പിയും ജെ.ഡി.യുവും ഒന്നാണെന്ന് ന്യൂനപക്ഷങ്ങൾ വിലയിരുത്തി. അതിനാൽ തന്നെ അവർ നിതീഷിന് വോട്ട് ചെയ്തില്ല' -ശിവാനന്ദ് തിവാരി പറഞ്ഞു.
'ശ്രീകൃഷ്ണ സിൻഹക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ബിഹാർ മുഖ്യമന്ത്രിയാകാനുള്ള ചരിത്രം സൃഷ്ടിക്കുന്നതിെൻറ വക്കിലാണ് നിതീഷ്. ഒരു മുസ്ലിം എം.എൽ.എ ഇല്ലാത്ത സഖ്യത്തിന് നേതൃത്വം നൽകിയ വ്യക്തിയെന്ന നിലയിലും അദ്ദേഹം ചരിത്രത്തിെൻറ ഭാഗമാകും' -ശിവാനന്ദ് തിവാരി കൂട്ടിച്ചേർത്തു.
ജെ.ഡി.യുവിെൻറ ഉദ്ഭവവും വളർച്ചയും പ്രത്യയശാസ്ത്രവുമെല്ലാം ഒരിക്കലും ബി.ജെ.പിയുമായി സാമ്യമുള്ളതല്ല. 1970കളിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന അബ്ദുൽ ഗഫൂർ സമത പാർട്ടിയുടെ സ്ഥാപകരിലൊരാളായിരുന്നു. ഇതിൽനിന്നാണ് 1999ൽ ജെ.ഡി.യു പിറക്കുന്നത്. സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസായിരുന്നു സമതയുടെയും പിന്നീട് ജെ.ഡി.യുവിെൻറയും തലവൻ.
1952ൽ ബിഹാറിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ മുസ്ലിംകൾ ഭരണഘടനാ പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ്, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ജനതാ പാർട്ടി, ജനതാദൾ, ആർ.ജെ.ഡി എന്നിവരുടെ ഭരണത്തിൻ കീഴിലും നിതീഷിെൻറ നേതൃത്വത്തിലെ കഴിഞ്ഞ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന് കീഴിൽ പോലും മുസ്ലിംകൾക്ക് ഉന്നത പദവികൾ ലഭിച്ചിരുന്നു. ലാലു പ്രസാദ് മുഖ്യമന്ത്രിയായിരിക്കെ ഗുലാം സർവർ സ്പീക്കറായിരുന്നു. ജബീർ ഹുസൈൻ നിയമസഭ സമിതി ചെയർപേഴ്‌സണുമായിരുന്നു.
2015ൽ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് സഖ്യത്തെ നിതീഷ് നയിച്ചപ്പോൾ അബ്ദുൽ ബാരി സിദ്ദീഖി ധനമന്ത്രിയായിരുന്നു. 2017ൽ നിതീഷ് എൻ.ഡി.എയിൽ തിരിച്ചെത്തിയ ശേഷം സിക്തയിൽ നിന്നുള്ള ജെ.ഡി.യു നിയമസഭാംഗമായ ഖുർഷിദ് ഫിറോസും മന്ത്രിസഭയിൽ ഉണ്ടായിരുന്നു. അതേസമയം, 'ജയ് ശ്രീറാം' വിളിക്കാനും കാവിയെ പുണരുന്നതിലും ഇദ്ദേഹം ഉത്സാഹിയാണ്.
മുമ്പ് സുശീൽ കുമാർ മോദിയെ മാറ്റി താർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനം നിതീഷിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയി-എൽ.കെ. അദ്വാനി വിഭാഗത്തിെൻറ നേതാക്കളിൽ ഒരാളായിരുന്നു സുശീൽ. തർക്കിഷോർ വർഗീയ രാഷ്ട്രീയത്തിെൻറ പ്രതിപുരുഷനാണ്. മുസ്ലിം ഭൂരിപക്ഷമുള്ള കതിഹാറിൽ നിന്നുള്ള എം.എൽ.എ കൂടിയാണ് ഇദ്ദേഹം.
വർഗീയത, കുറ്റകൃത്യം, അഴിമതി എന്നിവയുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് നിതീഷ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊരു തമാശയായി മാറുകയാണെന്ന് സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞനും എ.എൻ. സിൻഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രഫസറുമായ ഡി.എം. ദിവാകർ പറഞ്ഞു.
മുസ്ലിംകളെ രണ്ടാംകിട പൗരൻമാരാക്കി മാറ്റാനും അവരെ ഭരണത്തിൽനിന്ന് അകറ്റി നിർത്താനുമുള്ള ആർ.എസ്.എസിെൻറ കുതന്ത്രങ്ങളാണ് ഇവിടെ വിജയിക്കുന്നത്. ജെ.ഡി.യുവിനെ അമിത്ഷായും നരേന്ദ്ര മോദിയും സമഗ്രമായി കീഴടക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.