നിതീഷ് കുമാര്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മൗറീഷ്യസ് പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്​ചക്കും വിരുന്നിനും  ശേഷമാണ് നിതീഷ് കുമാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ്  ചെയ്തു.

വെള്ളിയാഴ്ച കോൺഗ്രസ്​ അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ​െങ്കടുക്കാതെയാണ്​ നിതീഷ്​കുമാർ മോദിയെ സന്ദർശിക്കാനെത്തിയത്​.  സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന  പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചർച്ചയിൽ  17 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. 

Tags:    
News Summary - Nitish Kumar Meets PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.