പട്ന: കേന്ദ്ര മന്ത്രിസഭയിൽ ചേരാതെ ഉടക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടി നൽകി. എട്ട് ജെ.ഡി.യു നേതാക്കളെ മന്ത്രിമാരാക്കി നിതീഷ് സംസ്ഥാന മന്ത്രിസഭ വികസിപ്പിച്ചു. ഒരു സ്ഥാനം മാത്രമാണ് ബി.ജെ.പിക്ക് ഒഴിച്ചിട്ടത്. മന്ത്രിപദവിയിലേക്ക് ആരെ നിയോഗിക്കണമെന്ന് ബി.ജെ.പി തീരുമാനിച്ചിട്ടില്ല. ജെ.ഡി.യുവിെൻറ േക്വാട്ട നികത്താനാണ് മന്ത്രിസഭ വിപുലീകരിച്ചതെന്നും ബി.ജെ.പിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും നിതീഷ് കുമാർ പ്രതികരിച്ചു.
ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയതിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ ചേരേണ്ടെന്ന് ജെ.ഡി.യു തീരുമാനിച്ചിരുന്നു. മന്ത്രിസഭയിൽ പ്രതീകാത്മക പ്രാതിനിധ്യമല്ല, പകരം ആനുപാതിക പ്രാതിനിധ്യമാണ് വേണ്ടതെന്നാണ് ജെ.ഡി.യു അധ്യക്ഷൻകൂടിയായ നിതീഷ് കുമാർ പറഞ്ഞത്. ആറ് സീറ്റുള്ള എൽ.ജെ.പിക്കും 16 സീറ്റുള്ള ജെ.ഡി.യുവിനും ഒാരോ കേന്ദ്രമന്ത്രി എന്നതാണ് നിതീഷിനെ ചൊടിപ്പിച്ചത്. ഒപ്പം പ്രാധാന്യം കുറഞ്ഞ വകുപ്പ് വാഗ്ദാനം ചെയ്തതും മന്ത്രിസ്ഥാനം വേണ്ടെന്നുവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
എന്നാൽ, എൻ.ഡി.എ സഖ്യകക്ഷിയായി തുടരുമെന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്ത് ബിഹാറിൽ തിരിച്ചെത്തിയ നിതീഷ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.