ബി.ജെ.പിയോടൊപ്പം ചേരാനുള്ള തീരുമാനം അബദ്ധമായിരുന്നെന്ന് നിതീഷ് കുമാർ

പാട്ന: 2017 ൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാകാനെടുത്ത തീരുമാനം വിഡ്ഢിത്തമായിരുന്നെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദൾ യുനൈറ്റഡ് ഉള്ളിടത്തോളം കാലം ഒരു വിട്ടുവീഴ്ചക്കും ഇനിയില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.

പാട്നയിൽ പാർട്ടി നേതാക്കളുടെ നാഷണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംഖ്യത്തിൽ നിന്ന് ഒരു മാസം മുമ്പ് പുറത്തു വന്ന് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് സഖ്യത്തിൽ ചേർന്നതാണ് നിതീഷ് കുമാർ.

2013 ൽ ബി.ജെ.പിയുമായി പിരിഞ്ഞ ശേഷം വീണ്ടും അ​വരോടൊപ്പം ചേരാൻ എടുത്ത തീരുമാനം അബദ്ധമായിരുന്നു. 2013ൽ എൻ.ഡി.എ വിട്ടു. അതിനു ശേഷം നന്നായി പോവുകയായിരുന്നു. പിന്നീട് 2017 ൽ ഒരബദ്ധം ചെയ്തു. ബി.ജെ.പിയിലേക്ക് തിരികെ പോയി. അതുകൊണ്ട് മാത്രം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ പാർട്ടിയിൽ നിന്ന് അകന്നു. ബി.ജെ.പിയിൽ നിന്ന് പിരിയാൻ തീരുമാനിച്ചപ്പോൾ നിരവധി പേർ അഭിനന്ദിച്ചു -നിതീഷ് കുമാർ പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ 2013ൽ നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു. 2015ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ജെഡിയു, ആർജെഡി, കോൺഗ്രസ് സഖ്യം വൻ വിജയം നേടിയിരുന്നു.

Tags:    
News Summary - Nitish Kumar says his decision to join BJP was a mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.