കോവിന്ദിനെ പിന്തുണക്കാനുള്ള നിതീഷിന്‍റെ തീരുമാനം മണ്ടത്തരമെന്ന് ലാലു

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനം മണ്ടത്തരമാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. തീരുമാനം പുന:പരിശോധിക്കണമെന്നും  പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്നുംനിതീഷ് കുമാറിനോട് അഭ്യർഥിക്കുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.

നിതീഷ്കുമാർ എന്തുകൊണ്ടാണ് ഇത്തരത്തിൽഒരു തീരുമാനമെടുത്തതെന്ന് അറിഞ്ഞുകൂടാ. മീരാകുമാർ ബിഹാറിന്‍റെ മകളാണ്. അവരെ പിന്തുണക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെടും- ലാലു പറഞ്ഞു.

എന്നാല്‍ ഈ പ്രശ്നങ്ങളൊന്നും  ബിഹാര്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും ലാലു വ്യക്തമാക്കി. നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്‍റെ ആർ.ജെ.ഡിയും ബീഹാറില്‍ സഖ്യകക്ഷികളാണ്.

Tags:    
News Summary - Nitish made 'mistake' by supporting Kovind for President: Lalu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.