ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധത്തിനിടെ ദേശീയ മെഡിക്കൽ കമീഷൻ ബിൽ (എൻ.എം.സി ബിൽ) രാജ്യസഭ പാസാക്കി. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് പകരം രാജ്യത്തെ ആരോഗ്യ മേഖലയെയും ആരോഗ്യ വിദ്യാഭ്യാസത്തെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാൻ പുതിയ ദേശീയ മെഡിക്കൽ കമീഷൻ സ്ഥാപിക്കണമെന്ന് വിഭാവനം ചെയ്യുന്നതാണ് ബിൽ. ജൂലൈ 29ന് ലോക്സഭയിലും ബിൽ പാസായിരുന്നു.
അതേസമയം, രാജ്യത്തിന്‍റെ ആരോഗ്യ മേഖലയെ തകിടംമറിക്കുന്ന എന്‍.എം.സി ബില്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ബില്ലില്‍ ഭേദഗതികള്‍ രാജ്യസഭയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാതലായ വിഷയങ്ങളില്‍ മാറ്റം ഉണ്ടാകാത്തത് അംഗീകരിക്കാനാകില്ല.
എൻ.എം.സി ബില്ലിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകും. രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലും വെള്ളിയാഴ്ച വിദ്യാർഥികൾ പ്രതിഷേധ ദിനം ആചരിക്കും. രാജ്ഭവന്‍റെ മുന്നില്‍ നടത്തിവന്ന മെഡിക്കല്‍ വിദ്യാർഥികളുടെ സത്യഗ്രഹം കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.