രഞ്​ജൻ ഗൊഗോയിക്കെതിരായ പരാമർശത്തിൽ മഹുവ മൊയ്​ത്രക്കെതിരെ നടപടിയുണ്ടാവില്ല

ന്യൂഡൽഹി: പാർലമെന്‍റ്​ പ്രസംഗത്തിന്‍റെ പേരിൽ തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്​ത്രക്കെതിരെ നടപടിയെടുക്കേണ്ടെന്ന്​ കേന്ദ്രസർക്കാർ തീരുമാനം. മുൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ പാർലമെന്‍റ്​ പ്രസംഗ​ത്തിന്‍റെ പേരിലാണ്​ മൊയ്​ത്രക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങിയത്​.

മഹുവ മൊയത്രക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന പാർലമെന്‍റ്​കാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷിയാണ്​ നൽകിയത്​. അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട്​ മൊയ്​ത്രയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യ ഇരുണ്ടകാലത്തിലൂടെ കടന്നു പോകു​േമ്പാൾ സത്യം പറയുക മാത്രമാണ്​ താൻ ചെയ്​തതെന്നായിരുന്നു ഇതുസംബന്ധിച്ച്​ മൊയ്​ത്രയുടെ വിശദീകരണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയെന്നാണ്​​ റിപ്പോർട്ട്​. തൃണമൂൽ എം.പിയുടെ പരാമർശം നിലവിലുള്ള ചീഫ്​ ജസ്റ്റിസിനെതിരെ അല്ലാത്തതിനാൽ നടപടിക്ക്​ സാധ്യതയില്ലെന്നാണ്​ ലഭിച്ച നി​യമോപദേശമെന്നാണ്​ സൂചന.

Tags:    
News Summary - No Action Against Trinamool's Mahua Moitra For Parliament Speech After All

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.