ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി ദേവ ഗൗഡ. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായും സഖ്യമുണ്ടാക്കില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കിങ് മേക്കറാവാമെന്നായിരുന്നു ജെ.ഡി.എസിന്റെ പ്രതീക്ഷ. എന്നാൽ, മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ജെ.ഡി.എസിന്റെ പ്രതീക്ഷ പൊലിഞ്ഞു. ഇതിന് പിന്നാലെ ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
മുഴുവൻ പാർട്ടി പ്രവർത്തകരും ജെ.ഡി.എസിനെ ശക്തിപ്പെടുത്താനാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ നിന്നും സ്ഥാനാർഥികളെ നിർത്തുമെന്നും ദേവഗൗഡ പറഞ്ഞു. ബി.ജെ.പി സഖ്യവുമായി ബന്ധപ്പെട്ട് എച്ച്.ഡി കുമാരസ്വാമിയിൽ നിന്നും വിഭിന്നമായ നിലപാടാണ് ദേവഗൗഡ സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.