ന്യൂഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾക്ക് തെരഞ്ഞെടുപ്പുകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ബി.ജെ.പി നേതാവിെൻറ ആവശ്യത്തെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ എതിർത്തു. ക്രിമിനൽ കേസുകളിൽ രണ്ടു വർഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെടുന്നവർക്ക് നിലവിലെ ആറുവർഷ വിലക്ക് ആജീവനാന്തമാക്കി മാറ്റണമെന്ന ആവശ്യത്തെ തെരഞ്ഞെടുപ്പ് കമീഷൻ പിന്തുണച്ചതിന് പിറകെയാണ് കേന്ദ്ര സർക്കാറിെൻറ നിർണായക ചുവടുമാറ്റം.
എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ പിന്തുണച്ച ഈ ആവശ്യം ഭരണഘടന വിരുദ്ധമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. തെരഞ്ഞെടുക്കെപ്പട്ട ജനപ്രതിനിധികൾ സർക്കാർ ജീവനക്കാരാണെന്നും പൊതുവിൽ രാജ്യത്തും വിശിഷ്യാ മണ്ഡലത്തിലുമുള്ള പൗരന്മാരെ സേവിക്കാൻ പ്രതിജ്ഞയെടുത്തവരാണെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.