ജയ്പൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും അതുകൊണ്ടുതന്നെ ഇതിലും വലിയ നേട്ടമില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ നാലു വർഷം പൂർത്തിയാക്കിയതിന്‍റെ ആഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ സ്വയം പുകഴ്ത്തൽ.
'നാലു വർഷത്തിനിപ്പുറവും രാജസ്ഥാനിലെ ജനം സംസ്ഥാന സർക്കാറിനെതിരല്ല. എല്ലായിടത്തും ഭരണവിരുദ്ധവികാരം ഉണ്ടാകുന്നതാണ് പതിവ്. ജനം സർക്കാറിന്‍റെ വീഴ്ചകൾ എണ്ണിത്തുടങ്ങും. പക്ഷേ, രാജസ്ഥാനിൽ സാഹചര്യം വ്യത്യസ്തമാണ്. ഒരു സംസ്ഥാന സർക്കാറിന് ഇതിലും മികച്ച നേട്ടമില്ല' -ഗെഹ്ലോട്ട് പറഞ്ഞു.
രാജ്യത്തുടനീളം സാമൂഹിക സുരക്ഷ പദ്ധതി നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന ആവശ്യം ഗെഹ്ലോട്ട് ആവർത്തിച്ചു. 35 വർഷം സർക്കാറിനെ സേവിച്ചയാൾക്ക് സുരക്ഷയൊരുക്കണം. സാമൂഹിക സുരക്ഷയെക്കുറിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. രാജ്യവ്യാപകമായി ഇതിന് നയം ഉണ്ടായിരിക്കണം. ഇതിന്റെ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വഹിക്കണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻഷൻ തീരുമാനം സംസ്ഥാനങ്ങളുടെ അവകാശമാണ്. പെൻഷൻ സംസ്ഥാന വിഷയമാണ്. അതുകൊണ്ട് ഒ.പി.എസ് (ഓൾഡ് പെൻഷൻ സ്കീം) തുടരും. കേന്ദ്രത്തിന് അതിൽ ഇടപെടാനാകില്ല. ഭരണഘടനയിൽത്തന്നെ അതു പറയുന്നുണ്ടെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.