ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിെൻറ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ പ്രതിദിന വർധന റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം 24,879 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 7,67,296 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി, തെലങ്കാന, യു.പി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളിൽ ഭൂരിപക്ഷവും.
നേരത്തെ മുംബൈയിൽ മാത്രം കോവിഡ് മരണം 5,000 കടന്നിരുന്നു. 62 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. 23,214 പേരാണ് മുംബൈയിൽ മാത്രം രോഗം ബാധിച്ച് ചികിൽസയിലുള്ളത്. സമാന സ്ഥിതി തന്നെയാണ് ഡൽഹിയിലും നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.