ദേശീയതലത്തിൽ പൗരത്വപട്ടിക തയാറാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ദേശീയതലത്തിൽ പൗരത്വ പട്ടിക തയാറാക്കാൻ നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്‍റിലാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി എം.പി സുശീൽ കുമാർ മോദിയുടെ പൗരത്വ പട്ടിക, പൗരത്വ നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2018ൽ അസമിൽ തയാറാക്കിയ പൗരത്വ പട്ടികയിൽ നിന്ന് 19 ലക്ഷത്തിലധികം ആളുകൾ പുറത്തായത് വലിയ വിവാദങ്ങൾ വഴിവെച്ചിരുന്നു. രാജ്യത്തെ പൗരൻമാരെയും പൗരൻമാരല്ലാത്തവരെയും തിരിച്ചറിയുന്നതിന് പൗരത്വപട്ടിക തയാറാക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാറിന്‍റെ വാദം.

2019 ഡിസംബറിലാണ് പൗരത്വ നിയമം കേന്ദ്ര സർക്കാർ പാസാക്കിയത്. നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നിരുന്നത്.  

Tags:    
News Summary - No decision yet on NRC at national level: Govt tells Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.