റാഞ്ചി: പട്ടിണിമൂലം ഝാർഖണ്ഡിൽ 58കാരിയായ വീട്ടമ്മ മരിച്ചു. ഗിരിദി ജില്ലയിലെ മൻഗർഗഡ്ഡി ഗ്രാമത്തിലെ സാവിത്രി േദവിയെയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി വീട്ടിൽ ഭക്ഷമില്ലായിരുന്നുവെന്ന് ഇവരുടെ മകൻ പറഞ്ഞു. ശനിയാഴ്ചയാണ് ഇവർ മരിച്ചതെന്ന് കരുതുന്നു. ഞായറാഴ്ച വീട്ടിലെത്തിയ ഇളയമകൻ ഹുലാസ് മഹാതോ ആണ് മരണവിവരം അധികാരികളെ അറിയിച്ചത്. ഇവർക്ക് ഇതുവരെ റേഷൻ കാർഡ് ഇല്ലായിരുന്നുവെന്ന് സൂചനയുണ്ട്. ഇതേക്കുറിച്ച് ജില്ല ഭരണകൂടം അന്വേഷണം തുടങ്ങി.
2010ൽ പിതാവ് മരിച്ചശേഷം വീട്ടിൽ പട്ടിണിയാണെന്നും ചെറിയതോതിലുള്ള ബാർലി കൃഷികൊണ്ട് വർഷത്തിൽ രണ്ടോമൂന്നോ മാസം കഴിയാനുള്ള വരുമാനമേ ലഭിച്ചിരുന്നുള്ളൂവെന്നും വിധവ പെൻഷൻപോലും അമ്മക്ക് ലഭിച്ചിരുന്നില്ലെന്നും മകൻ പരാതിപ്പെട്ടു. രണ്ടുമാസം മുമ്പ് റേഷൻ കാർഡിനുള്ള അപേക്ഷയുമായി സാവിത്രി ദേവിയുടെ മൂത്തമകെൻറ ഭാര്യ തന്നെ സമീപിച്ചുവെന്നും എന്നാൽ, അപേക്ഷ ബ്ലോക്ക് ഒാഫിസിൽ കൊടുേത്താ എന്ന് അറിയില്ലെന്നും ഗ്രാമമുഖ്യൻ രാം പ്രസാദ് മാഹാതോ പറഞ്ഞു. കുടുംബത്തിെൻറ ആവശ്യപ്രകാരം ഒരാഴ്ച മുമ്പ് മൂന്നുകിലോ അരി എത്തിച്ചുകൊടുത്തതായി പ്രദേശത്തെ സന്നദ്ധ സംഘടന അംഗം സുനിതാ ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.