Photo Credit: PTI

റിപ്പബ്ലിക്​ ദിനത്തിൽ മുഖ്യാതിഥിയായി വിദേശ​ നേതാക്കളുണ്ടാകില്ലെന്ന്​ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിനത്തിൽ മുഖ്യാതിഥിയായി വിദേശ നേതാക്കളാരും ഉണ്ടാകില്ലെന്ന്​ വി​േദശകാര്യ മന്ത്രാലയം. കൊറോണ വൈറസ് സൃഷ്​ടിച്ച​ ആഗോള സാഹചര്യം കണക്കിലെടുത്താണ്​ തീരുമാനം.

നേരത്തേ, യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ റിപ്പബ്ലിക്​ ദിനത്തിൽ മുഖ്യാതിഥിയാകുമെന്ന്​ അറിയിച്ചിരുന്നു. പിന്നീട്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടർന്നുപിടിച്ചതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.

അഞ്ചുപതിറ്റാണ്ടിൽ ആദ്യമായാണ്​ മുഖ്യാതിഥിയില്ലാത്ത റിപ്പബ്ലിക്​ ദിന ചടങ്ങ്. 'ആഗോള കോവിഡ്​ 19 സാഹചര്യം പരിഗണിച്ച്​, ഇൗ വർഷം റിപ്പബ്ലിക്​ ദിന പരിപാടിയിൽ മുഖ്യാതിഥിയായി ഒരു വിദേശ നേതാവോ, തല​വനോ ഉണ്ടാകില്ല' -വിദേശ മന്ത്രാലയ വക്താവ്​ അനുരാഗ്​ ശ്രീവാസ്​തവ അറിയിച്ചു.

കൊറോണ വൈറസ്​ വ്യാപനത്തെ തുടർന്ന്​ ഒ​േട്ടറെ മാറ്റങ്ങൾ വരുത്തിയാണ്​ ജനുവരി 26​െല റിപ്പബ്ലിക്​ ദിന ചടങ്ങ്​. 

Tags:    
News Summary - No foreign head of state as Republic Day chief guest this year due to Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.