എച്ച്​-1ബി വിസയിൽ അടിസ്ഥാനപരമായി മാറ്റങ്ങളില്ലെന്ന്​ യു.എസ്​ നയന്ത്രഉദ്യോഗസ്ഥൻ

മുംബൈ: എച്ച്​-1ബി വിസയിൽ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന്​ യു.എസ്​ നയതന്ത്രഉദ്യോഗസ്ഥൻ. എച്ച്​-1ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന്​ മുംബൈയിൽ യു.എസ്​ കൗൺസിൽ ജനറൽ എഡ്​ഗാർഡ്​ ഡി കാഗൻ വ്യക്​തമാക്കി.

എച്ച്​-1ബി വിസയിലെ മാറ്റം ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ്​ വലിയൊരു വിഭാഗത്തി​​െൻറയും വിശ്വാസം. ഇതുസംബന്ധിച്ച്​ യു.എസ്​ സർക്കാറുമായി ഇന്ത്യ സർക്കാർ ആശയവിനിമയം നടത്തിയിട്ടുണ്ട്​. ഇത്​ ഇന്ത്യയെ ബാധിക്കുന്ന പ്രശ്​നം മാത്രമല്ല. ഇതുമായി ഇന്ത്യ-യു.എസ്​ ബന്ധത്തെ കൂട്ടിയിണക്കേണ്ട കാര്യവുമില്ല. വലിയ വ്യാപ്​തിയുള്ള പ്രശ്​നമാണ്​ ഇതെന്നും കാഗൻ വ്യക്​തമാക്കി.

വിദേശരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക്​ യു.എസിൽ ജോലി ചെയ്യുന്നതിനായി നൽകുന്ന വിസയാണ്​ എച്ച്​-1ബി. അമേരിക്കക്കാർക്ക്​ മുൻഗണന നൽകുന്നതി​​െൻറ ഭാഗമായി ട്രംപ്​ ഭരണകൂടം എച്ച്​-ബി വിസയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

Tags:    
News Summary - No Fundamental Change In H-1B Visa Programme: US Diplomat-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.