ടിപ്പു ജയന്തി ആഘോഷം: ബി.ജെ.പി ജനപ്രതിനിധികളെ ഒഴിവാക്കി

മംഗളൂരു: കർണാടകയിൽ വെള്ളിയാഴ്ച സർക്കാർ സംഘടിപ്പിക്കുന്ന ടിപ്പുസുൽത്താൻ ജയന്തി ആഘോഷ പരിപാടികളിൽ നിന്ന് ബി.ജെ.പിക്കാരായ ജനപ്രതിനിധികളെ ഒഴിവാക്കി. ജനപ്രതിധികളുടെ പേര് പരിപാടിയിൽ ഉൾപ്പെടുത്തുന്നതിൽ ബി.ജെ.പി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

വാക്കാലോ രേഖാമൂലമോ എതിർപ്പ് അറിയിച്ചവരെ പരിപാടിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ നിർദ്ദേശം നൽകി. ഇതനുസരിച്ച് ദക്ഷിണ കന്നട ജില്ലാതല പരിപാടിയിൽ നിന്ന് ബി.ജെ.പിക്കാരായ നളിൻ കുമാർ കട്ടീൽ എം.പി,ഗണേശ് കാർണിക് എം.എൽ.സി എന്നിവരെ ഒഴിവാക്കുകയായിരുന്നു. 
 

Tags:    
News Summary - No invitation for MPs, MLAs who are against Tipu Jayanti gala: Siddaramaiah - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.