ന്യൂഡൽഹി: കൈയിൽ പണമില്ലെന്നും 5000 കോടി രൂപ അനുവദിക്കണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. ശമ്പളം നൽകാനും നിത്യചെലവുകൾക്കും വേണ്ടിയാണ് പണം. ലോക്ഡൗൺമൂലം വരുമാനമില്ലാത്തതിനാലാണ് കേന്ദ്രത്തോട് പണം ചോദിക്കുന്നതെന്നും കേന്ദ്ര സർക്കാറിന് അയച്ച കത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
ഈ വിഷമകാലത്ത് കേന്ദ്രം ഡല്‍ഹിയിലെ ജനങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശമ്പളവും അനുബന്ധ ചെലവുകൾക്കുമായി മാസം 3500 കോടി രൂപയാണ് ചെലവ്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ജി.എസ്.ടി വഴി 500 കോടി രൂപ വീതം മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്.
രണ്ടു മാസത്തെ ചെലവുകൾക്ക് വേണ്ടത് 7000 കോടി രൂപയാണ്. ഡൽഹി സർക്കാറിെൻറ മുന്നിലുള്ള അടിയന്തര പ്രശ്നം എങ്ങനെ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകും എന്നുള്ളതാണ്. ദുരിതാശ്വാസനിധിയിൽനിന്ന് ഡൽഹിക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും ഞായറാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ മനീഷ് സിസോദിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.