ബച്ചന്‍റെ കോവിഡ്​ ബോധവത്​കരണ പ്രീ കോളർ ഓഡിയോ ഇനിയില്ല, പകരം മറ്റൊന്ന്​

ന്യൂഡൽഹി: കോവിഡ്​ ബോധവത്​കരണത്തിനായി ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍റെ ശബ്​ദത്തിലുള്ള പ്രീ കോളർ ട്യൂൺ ഓഡിയോ സന്ദേശം ഇനിയുണ്ടാകില്ല. രാജ്യത്ത്​ ജനുവരി 16 മുതൽ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കുന്ന സാഹചര്യത്തിൽ, വാക്​സിനേഷൻ സംബന്ധിച്ച സന്ദേശമാകും പുതിയ കോളർ ട്യൂണിൽ. വാക്​സിനേഷനെ സംബന്ധിച്ച്​ ജനങ്ങളെ ബോധവാൻമാരാക്കുകയാണ്​ ലക്ഷ്യം.

കോവിഡ്​ വാക്​സിനേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട അവബോധ സന്ദേശം പെൺ ശബ്​ദത്തിലായിരിക്കും. പുതുവർഷത്തിൽ കോവിഡ്​ വാക്​സിന്‍റെ രൂപത്തിൽ പ്രതീക്ഷയുടെ കിരണമെത്തിയെന്ന്​ തുടങ്ങുന്നതാണ്​ സന്ദേശം. വാക്​സിൻ ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നും സുരക്ഷിതമാണെന്നും പകർച്ചവ്യാധിക്കെതിരെ ഫലപ്രദമാണെന്നും സന്ദേശത്തിൽ പറയുന്നു. ​കോവിഡ്​ 19നെതിരായ പ്രതിരോധ ശേഷി കൈവരിക്കാൻ വാക്​സിന്​ സാധിക്കും. വാക്​സിനേഷൻ സംബന്ധിച്ച വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും പുതിയ കോളർ ട്യൂണിൽ പറയുന്നു.

വാക്​സിൻ വിതരണം ആരംഭിച്ചെങ്കിലും മാസ്​ക്​ ധാരണം, സാനിറ്റെസർ ഉപയോഗം,​ കൈകഴുകൽ, സാമൂഹിക അകലം തുടങ്ങിയ കോവിഡ്​ മുൻകരുതലുകൾ തുടർന്നുപോരണമെന്നും ശബ്​ദ സന്ദേശത്തിൽ ഓർമിപ്പിക്കുന്നു.

കോവിഡ്​ ബോധവത്​കരണ സന്ദേശത്തിൽ അമിതാഭ്​ ബച്ചന്‍റെ ശബ്​ദം നീക്കണമെന്നാവശ്യപ്പെട്ട്​ പൊതു താൽപര്യ ഹരജി ഡൽഹി ഹൈകോടതിയിൽ നൽകിയിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ നിരവധിപേർ സൗജന്യ സേവനത്തിന്​ തയാറാകു​േമ്പാൾ സർക്കാർ ബച്ചന്​ ഇത്തരം പരസ്യങ്ങൾക്കായി പണം നൽകുന്നുവെന്ന്​ ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ അമിതാഭ്​ ബച്ചനും കുടുംബത്തിനും കോവിഡ്​ ബാധിച്ചതിനാൽ കോവിഡ്​ മാനദണ്ഡങ്ങൾ പറയാൻ അമിതാഭ്​ ബച്ചന്​ അർഹതയില്ലെന്നും സന്ദേശത്തിൽ പറയുന്നു. 

Tags:    
News Summary - No more Amitabh Bachchan Covid caller tune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.