നിർദേശങ്ങൾ അംഗീകരിച്ചാൽ മാത്രം ഇനി ചർച്ച; സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കുന്നു, നിലപാട് കടുപ്പിച്ച് കേന്ദ്രം

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ സംഘടനകളുമായി തല്‍ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ. മുൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഇനി ചർച്ചക്കുള്ളൂ എന്നാണ് കേന്ദ്രസർക്കാറിന്‍റെ നിലപാട്. നിയമം തൽക്കാലം നടപ്പാക്കില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ വാഗ്ദാനം അംഗീകരിച്ച ശേഷം കർഷകരുമായി ഇനി ചർച്ച മതിയെന്നാണ് കേന്ദ്ര തീരുമാനം.

ഇതിനിടെ കർഷക സമരവേദികൽ ഒഴിപ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. ഗാസിപൂരിലെ സമരവേദി ഒഴിയാൻ സംഘടനകൾക്ക് പൊലീസ് നിർദേശം നൽകിക്കഴിഞ്ഞു. ജലപീരങ്കി ഉൽപ്പടെ എത്തിച്ച് വലിയ പൊലീസ് സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ട്.

37 കർഷക നേതാക്കൾക്കെതിരെ കേന്ദ്രം ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം കൂടി ഉൾപ്പെടുത്തി ഇനിയും കൂടുതൽ പേർക്കെതിരെ കേസുകൽ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.

ട്രാക്ടർ റാലിയിൽ നടന്ന ആക്രമണങ്ങളുടെ മറവിൽ അത് കർഷകർക്കെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.