ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം അലയടിക്കുന്നതിനിടെ പൗരത്വത്തിന് ജനന സർട്ടിഫിക്കറ്റോ ജന്മസ്ഥലം (നേറ്റിവിറ്റി) തെളിയിക്കുന്ന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ രണ്ടുംകൂടിയോ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ദേശീയ പൗരത്വപ്പട്ടികയുടെ (എൻ.ആർ.സി) നടപടിക്രമങ്ങൾ ആയിട്ടില്ലെന്നും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുറത്തുവന്ന ശേഷമേ എൻ.ആർ.സി നടപ്പാക്കൂ എന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എൻ.ആർ.സി പൂർത്തിയായാൽ എല്ലാ പൗരന്മാർക്കും പ്രത്യേക കാർഡ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൗരത്വത്തിന് ആവശ്യമായ നിരവധി രേഖകൾ പട്ടികയിൽ ഉണ്ടാകും. അതിെൻറ പേരിൽ ഒരു പൗരനെയും അനാവശ്യമായി ബുദ്ധിമുട്ടിക്കില്ല.
പൗരത്വം സ്ഥാപിക്കാൻ പിതാവിെൻറയോ അവരുടെ രക്ഷിതാക്കളുടേയോ 1971ന് മുമ്പുള്ള ജനന സർട്ടിഫിക്കറ്റോ മറ്റു തിരിച്ചറിയൽ രേഖകളോ ആവശ്യപ്പെടില്ല. 1971 മാർച്ച് 24 എന്ന തീയതിവെച്ചാണ് അസമിൽ ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കിയത്. ഒരു രേഖയുമില്ലാത്ത നിരക്ഷരർക്ക് സാക്ഷികളെയോ സ്വസമുദായാംഗങ്ങളെയോ തെളിവിനായി ഹാജരാക്കാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമപ്രകാരം ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം കേന്ദ്ര സർക്കാറാണ് അന്തിമമായി പൗരത്വം നിശ്ചയിക്കുക. അപേക്ഷ നൽകാൻ സമയപരിധിയില്ല. എൻ.പി.ആർ അടുത്തവർഷം സംയോജിപ്പിക്കും. എൻ.പി.ആറിെൻറ മൂന്നാംഘട്ടം 2020 സെപ്റ്റംബറിൽ തുടങ്ങും. ഒരാൾ രാജ്യത്ത് എവിടെ താമസിക്കുന്നു എന്ന് കണ്ടെത്തുകയാണ് ഇതിെൻറ ലക്ഷ്യം.
ഒാരോ പൗരനും എൻ.പി.ആറിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്. സംസ്ഥാന സർക്കാറുകൾക്ക് പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി, എൻ.പി.ആർ എന്നിവ നടപ്പാക്കില്ലെന്ന് പറയാൻ അധികാരമില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.