ന്യൂഡൽഹി: ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പംനിന്ന് നീങ്ങുന്നതിൽ സി.പി.എം പോളിറ്റ് ബ്യൂറോക്ക് ഭിന്നാഭിപ്രായം. കോണ്‍ഗ്രസിനെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടതില്ലെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടാകുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യനീക്കം പ്രായോഗികമല്ലെന്ന വാദവും യോഗത്തിലുണ്ടായി. ഒക്ടോബർ 22ന് ചേരുന്ന കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ സമീപനം മുന്നോട്ടുവെക്കും.
കര്‍ഷക, തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണം. ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം പ്രക്ഷോഭം നടത്താനും പി.ബി പരിപാടി രൂപപ്പെടുത്തി.
അടുത്ത ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയത്തിെൻറയും പ്രവർത്തനം സംബന്ധിച്ചതിെൻറയും കരട് റിപ്പോർട്ടും പോളിറ്റ് ബ്യൂറോ തയാറാക്കി. ഇവ കേന്ദ്ര കമ്മിറ്റി യോഗത്തിൽ വെക്കും. അതിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും അന്തിമ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.