ഗാന്ധിജിയുടെ ചിത്രം കറൻസിയിൽനിന്നും നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ഗാന്ധിജിയുടെ ചിത്രം കറൻസിയിൽനിന്നും നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. ദൈവങ്ങളുടെയോ സ്വാതന്ത്ര്യ സമര സേനാനികളുടേയോ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തില്ലെന്നും മന്ത്രാലയം പാർലമെന്‍റിൽ അറിയിച്ചു.

ആന്‍റോ ആന്‍റണി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വിവിധ ആവശ്യങ്ങൾ മന്ത്രാലയത്തിൽ എത്തിയിരുന്നെന്നും എന്നൽ, അത്തരമൊരു പദ്ധതി ധനമന്ത്രാലയത്തിന് ഇല്ലെന്നുമാണ് അറിയിച്ചത്.

നേരത്തെ, കറൻസിയിൽ മാറ്റമൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് വിശദീകരണം നൽകിയിരുന്നു.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഏറ്റവും ഒടുവിൽ ഈ ആവശ്യവുമായി രംഗത്തുവന്നത്. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആപ് നേതാവിന്‍റെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം 500 രൂപ നോട്ടിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ രംഗത്തുവന്നിരുന്നു.

Tags:    
News Summary - No plan to remove image of Father of the Nation Mahatma Gandhi from currency notes says Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.