ന്യൂഡൽഹി: അതിർത്തിയിലെ ഫ്ലാഗ് മീറ്റിങ്ങിനിടെ ബംഗ്ലാദേശ് സൈന്യത്തിെൻറ വെടിയേറ്റ ് ജവാൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബി.എസ്.എഫ്. പ്രകോപനമൊന്നുമില്ല ാതെയാണ് ബംഗ്ലാദേശ് അതിർത്തി രക്ഷാസേന (ബി.ജി.ബി) ജവാന്മാർക്കു നേർക്ക് വെടിയുതിർത്തതെന്നും ഒരു വെടിയുണ്ടപോലും അങ്ങോട്ട് പ്രയോഗിച്ചിട്ടില്ലെന്നും ബി.എസ്.എഫ് അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ ജവാന്മാരെ കുറ്റപ്പെടുത്തി ബി.ജി.ബി രംഗത്തുവന്നതിെൻറ പശ്ചാത്തലത്തിൽ ആണ് പ്രതികരണം.
ബി.എസ്.എഫ് ജവാന്മാർ തങ്ങളുടെ മേഖലയിലേക്ക് അതിക്രമിച്ചുകടന്നുവെന്നും വെടിെവച്ച് മടങ്ങാൻ ശ്രമിക്കവെ സ്വയംരക്ഷാർഥമാണ് വെടിവെച്ചതെന്നും ബി.ജി.ബി ആരോപിച്ചിരുന്നു. ഇക്കാര്യം നിഷേധിച്ച് മുതിർന്ന ബി.എസ്.എഫ് ഓഫിസർ ആണ് രംഗത്തുവന്നത്. ബി.ജി.ബി തടഞ്ഞുവെച്ച മീൻപിടിത്തക്കാരനെ ബലം പ്രയോഗിച്ച് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പത്മ നദിയുടെ ഭാഗത്തേക്ക് മീൻപിടിത്തത്തിനു പോയ മൂന്ന് ഇന്ത്യക്കാരെ ബംഗ്ലാദേശ് സേന തടവിലാക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ രണ്ടുപേരെ വിട്ടയച്ചുവെങ്കിലും ഒരാൾ അവരുടെ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.
51കാരനായ ഹെഡ് കോൺസ്റ്റബിൾ വിജയ് ഭാൻ സിങ് ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ രാജ്വീർ യാദവിന് പരിക്കേൽക്കുകയും ചെയ്തു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 4,096 കിലോമീറ്റർ ദൂരപരധിയിലുള്ള ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.