ന്യൂഡൽഹി: കശ്മീർ പ്രശ്നം പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ സഹായം വേണ്ടെന്ന് ഇന്ത്യ. വിഷയത്തിൽ ഇടപെടാമെന്ന യ ു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വാഗ്ദാനത്തോടാണ് ഇന്ത്യയുടെ പ്രതികരണം.
പ്രശ്നം പരിഹരിക്കാൻ മ ൂന്നാമതൊരാളുടെ സഹായം വേണമോ എന്ന എന്ന കാര്യത്തിൽ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണെന്നും മൂന്നാമതൊരു രാജ്യത്തിെൻറ സഹായം കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചർച്ചകളിലൂടെ അത് പരിഹരിക്കും. ഷിംല കരാറിെൻറയും ലാഹോർ പ്രഖ്യാപനത്തിെൻറയും അടിസ്ഥാനത്തിൽ ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടത്തും. പക്ഷേ പാകിസ്താൻ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് രവീഷ് കുമാർ പറഞ്ഞു. ബുധനാഴ്ചയാണ് കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് ട്രംപ് വീണ്ടും വാഗ്ദാനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.