''ഇത്​ സ്റ്റാലിൻ തരുന്ന ഉറപ്പ്​, തമിഴ്​നാട്ടിൽ സി.എ.എ നടപ്പാക്കില്ല''

ചെന്നൈ: കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം തമിഴ്​നാട്ടിൽ നടപ്പാക്കില്ലെന്ന്​ പ്രഖ്യാപിച്ച്​ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എം.കെ സ്റ്റാലിൻ. ഏപ്രിൽ ആറിന്​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കവേയാണ്​ സ്റ്റാലിന്‍റെ പരാമർശം.

ജോളർപേട്ടിൽ തെരഞ്ഞെടുപ്പ്​ പരിപാടിയിൽ പ്രസംഗിക്കവേയായിരുന്നു സ്റ്റാലിന്‍റെ പരാമർശം. എ.ഐ.ഡി.എം.കെ തെ​രഞ്ഞെടുപ്പ്​ അടുത്തപ്പോൾ നാടകം കളിക്കുകയാണെന്നും ഞങ്ങൾ ആദ്യം മുതലേ സി.എ.​എയെ എതിർത്തവരാണെന്നും സ്റ്റാലിൻ പറഞ്ഞു.

''ഞാൻ ഉറപ്പുനൽകുന്നു. നമ്മൾ അധികാരത്തിലെത്താൻ പോകുന്നുവെന്നതിന്​ സംശയമൊന്നുമില്ല. നമ്മൾ അധികാരത്തിലെത്തിയാൽ സി.എ.എ തമിഴ്​നാട്ടിൽ നടപ്പാക്കില്ല. ഇത്​ സ്റ്റാലിൻ നൽകുന്ന ഉറപ്പാണ്'' -സ്റ്റാലിൻ പറഞ്ഞു.

പൗരത്വ ബില്ലിനെതിരെ പാർലമെന്‍റിൽ പ്രതിഷേധിച്ച കാര്യവും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.